നിലന്പൂർ: മഹാറാണി ഗ്രൂപ്പിലെ ജീവനക്കാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. നിലന്പൂർ നഗരസഭാ ചെയർപേഴ്സണ് പദ്മിനി ഗോപിനാഥും മഹാറാണി ഗ്രൂപ്പ് ഡയറക്ടർ ജൂലി ഷൈജുവും ചേർന്ന് പുരസ്കാര വിതരണം നിർവഹിച്ചു.
ചടങ്ങിൽ മഹാറാണി ഗ്രൂപ്പിന്റെ ഈ വർഷത്തെ ഓണം കാന്പയിനായ "മഹാറാണി നല്ലോണം പൊന്നോണം’ എന്നതിന്റെ ലോഗോ പ്രകാശനം ജൂലി ഷൈജു നിർവഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വ്യത്യസ്തങ്ങളായ നെയ്ത്തു വസ്ത്രങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതിക്കാണ് ഇതോടെ തുടക്കമായത്.
ചടങ്ങിൽ അക്കൗണ്ട്സ് ഓഫീസർ ആന്റണി, അനീഷ്, മാനേജർമാരായ ജഗദീഷ്, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. വിജയികളായ വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.